Ultimate magazine theme for WordPress.

31 – മത് ചെറുവക്കൽ കൺവൻഷൻ

ആയൂർ :മുപ്പത്തി ഒന്നാമത് ചെറുവക്കൽ കൺവെൻഷൻ ഡിസംബർ 24 മുതൽ 31 വരെ ചെറുവക്കൽ ന്യൂ ലൈഫ് കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺസൺ ദാനിയേൽ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ സാജോ തോണിക്കുഴി, ജെയ്സ് പാണ്ടനാട്, റെജി ശാസ്സ്‌താംകോട്ട, ഷിബിൻ ശാമുവേൽ, എബി എബ്രഹാം, ഫെയ്ത്ത് ബ്ലെസ്സൻ, കെ പി ജോസ്, സാബു സി ബി, ജോൺസൺ മേമന, അജി ഐസക്ക്, ഒ എം രാജുക്കുട്ടി, ഷിജോ പോൾ, കെ ജെ തോമസ്, ജോൺ റിച്ചാർഡ്, ബി മോനച്ചൻ എന്നിവർ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും.

എല്ലാ ദിവസവും വൈകുന്നേരം 05.30 മുതൽ 09 മണി വരെ പൊതുയോഗവും രാവിലെ 09.30 മുതൽ 01 വരെയും ഉച്ചയ്ക്ക് 02 മുതൽ 04.30 വരെയും ഉണർവ്വ് യോഗങ്ങളും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 02 മണി മുതൽ 04.30 വരെ സോദരിസമാജം, ശനിയാഴ്ച രാവിലെ 09.30 മുതൽ 01 മണി വരെ സണ്ടേസ്കൂൾ, പി വൈ പി എ വാർഷികവും ഞായറാഴ്ച രാവിലെ 08.30 മുതൽ 12.30 വരെ സംയുക്ത ആരാധനയും ഉണ്ടായിരിക്കും. പത്തനാപുരം ശാലേം വോയിസ് ഗാനഷശുശ്രൂഷ നിർവ്വഹിക്കും.

Leave A Reply

Your email address will not be published.