ഉക്രെയ്ൻ : റഷ്യ-ഉക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഉക്രെയ്നിലെ ദുരിതമനുഭവിക്കുന്നവർക്കായി വത്തിക്കാൻ സഹായം വർദ്ധിപ്പിച്ചു. പാപ്പായുടെ ജീവകാരുണ്യ വിഭാഗം അധ്യക്ഷനായ കർദ്ദിനാൾ കൊൺറാഡ് ക്രാജെവ്സ്കി ഉക്രെയ്നിലെ അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഭക്ഷണവും മരുന്നുകളും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ഉൾപ്പെടെയുള്ള സഹായങ്ങൾ നേരിട്ട് എത്തിച്ചു.
യുദ്ധഭൂമിയിൽ വിശ്വാസികൾക്ക് ആത്മവീര്യം നൽകാൻ വൈദികരും കന്യാസ്ത്രീകളും നടത്തുന്ന സേവനങ്ങളെ വത്തിക്കാൻ അഭിനന്ദിച്ചു. പലായനം ചെയ്ത ലക്ഷക്കണക്കിന് ആളുകൾക്ക് സഭാ സ്ഥാപനങ്ങളിൽ അഭയം നൽകുന്നത് തുടരുകയാണ്. സംഘർഷം അവസാനിപ്പിക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ വീണ്ടും ലോകനേതാക്കളോട് അഭ്യർത്ഥിച്ചു.

Comments are closed.