ഓസ്റ്റിൻ : സ്ത്രീകളുടെ കായിക മത്സരങ്ങളിൽ ട്രാൻസ്ജെൻഡർ താരങ്ങൾ പങ്കെടുക്കുന്നതിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയതിന് പുറത്താക്കപ്പെട്ട ഫയർ ഡിപ്പാർട്ട്മെന്റ് ചാപ്ലിന് വൻതുക നഷ്ടപരിഹാരം നൽകി ഓസ്റ്റിൻ നഗര ഭരണകൂടം. എട്ട് വർഷത്തോളം സേവനമനുഷ്ഠിച്ച ആൻഡ്രൂ ഫോക്സിനാണ് തന്റെ നിയമപോരാട്ടത്തിൽ വിജയം ലഭിച്ചത്.
തന്റെ ബ്ലോഗിലൂടെ നടത്തിയ പരാമർശങ്ങൾ ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് കോടതി കണ്ടെത്തി. സർക്കാരിന് യോജിക്കാൻ കഴിയാത്ത അഭിപ്രായങ്ങൾ പറയുന്നവർ ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന വലിയ സന്ദേശമാണ് ഈ ഒത്തുതീർപ്പിലൂടെ ലഭിക്കുന്നതെന്ന് ആൻഡ്രൂ ഫോക്സിന്റെ അഭിഭാഷകർ വ്യക്തമാക്കി.

Comments are closed.