അഞ്ചൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ചണ്ണപ്പേട്ട ഗില്‍ഗാൽ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 തിങ്കളാഴ്ച മുതൽ 12 ശനിയാഴ്ച വരെ സുവിശേഷ മഹായോഗവും ഗാനശുശ്രൂഷയും ചർച്ച് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് ആറുമണി മുതൽ 9 മണി വരെ ആയിരിക്കും രാത്രി യോഗങ്ങൾ.
എല്ലാദിവസവും പകൽ പത്ത് മണി മുതൽ ഒരു മണിവരെ ഉണർവ് യോഗങ്ങൾ ഉണ്ടായിരിക്കും പാസ്റ്റർമാരായ ബി മോനച്ചൻ കായംകുളം, ജോയ് പാറക്കൽ, എബി എബ്രഹാം കോട്ടയം,റെജി മാത്യു, സാജൻ മാത്യു മാവേലിക്കര, പി സി ചെറിയാൻ, ജെയ്സ് പാണ്ടനാട്, റവ. ടി എ വർഗീസ് തിരുവല്ല എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച അഞ്ചൽ സെന്ററിൻ്റെ സംയുക്ത സഭായോഗത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി പ്രസംഗിക്കും. ജെറുസലേം വോയിസ് ഏഴംകുളം ഗാന ശുശ്രൂഷ നിർവഹിക്കും. ചണ്ണപ്പേട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസ് എബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
