Ultimate magazine theme for WordPress.

അയർലൻഡിൽ മതപഠനത്തിൽ മാറ്റം; നടപടിയെ സ്വാഗതം ചെയ്ത് സഭകൾ

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ സ്കൂളുകളിലെ മതപഠന സിലബസ് പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പോൾ ഗിവൻ അറിയിച്ചു. നിലവിലെ മതപഠന രീതി ക്രിസ്ത്യൻ കേന്ദ്രീകൃതമാണെന്ന സുപ്രീം കോടതി വിധിയെത്തുടർന്നാണ് ഈ തീരുമാനം.

ക്രിസ്തുമതത്തിന് സിലബസിൽ കേന്ദ്രസ്ഥാനം നിലനിർത്തുമെങ്കിലും സിലബസ് കൂടുതൽ നിഷ്പക്ഷവും വൈവിധ്യപൂർണ്ണവുമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സഭകളുടെ പ്രതിനിധികൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും സിലബസ് രൂപീകരണത്തിൽ പങ്കാളികളാകുമെന്ന് അറിയിക്കുകയും ചെയ്തു. പുതിയ സിലബസ് നടപ്പിലാക്കുന്നതോടെ മതപഠനത്തിൽ കൃത്യമായ പരിശോധനകളും ഏർപ്പെടുത്തും.

Sharjah city AG

Comments are closed.