Ultimate magazine theme for WordPress.

ഭൂമിയിലെ ജീവന്റെ വിവരങ്ങളുമായി ചന്ദ്രയാൻ3 ‘ഷേപ്’

ബാംഗളൂർ :ഭൂമിയിലെ ജീവസാന്നിധ്യത്തിന്റ സവിശേഷതകൾ സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭ്യമാക്കി ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ ‘ഷേപ്’ പേലോഡ്. ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് വിട്ട് ചാന്ദ്രഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിലാണ് നിരീക്ഷണ ഉപകരണമാണ് ‘ഷേപ്’ സ്ഥിതിചെയ്യുന്നത്.

ഭൂമിക്കുപുറമെയുള്ള ഗ്രഹങ്ങളിൽ ജീവസാന്നിധ്യമുണ്ടോയെന്ന് മനസിലാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് കടക്കുന്നതിനായി ഭൂമിയുടെ വിദൂര സ്പെക്ട്രം തയ്യാറാക്കുന്നതിനാണ് ‘ഷേപ്’ ഉപകരണം ഐ എസ് ആർ ഒ ചന്ദ്രയാൻ3ൽ ഉൾപ്പെടുത്തിയത്. ചന്ദ്രന് ചുറ്റും സഞ്ചരിക്കുമ്പോള്‍ ‘ഷേപ്’ പേലോഡ് ഭൂമിയുടെ വാസയോഗ്യത സംബന്ധിച്ച സവിശേഷതകളെക്കുറിച്ച് പ്രത്യേകമായി പഠിക്കും. ഇതുവഴി നൽകുന്ന ഭൂമിയുടെ വിദൂര സ്പെക്ട്രത്തിന് സമാനമായത് ഭാവിയിൽ മറ്റ് ഗ്രഹങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞാൽ അവ വാസയോഗ്യമാണോയെന്ന് മനസ്സിലാക്കാൻ സാധിക്കും.

സ്പെക്ട്രോ പൊളരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് എന്നതിൻ്റെ ചുരുക്കപേരാണ് ഷേപ്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഒരേയൊരു ശാസ്ത്രീയമായ ഉപകരണമാണ്.

Sharjah city AG
Leave A Reply

Your email address will not be published.