ചന്ദ്രന് തൊട്ടടുത്തെത്തി ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3. പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. നിലവിൽ ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 153 കിലോ മീറ്ററും കൂടിയ അകലം 163 കിലോ മീറ്ററുമായുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ. നാളെ ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും. ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥം നാല് ഘട്ടമായി താഴ്ത്താനായിരുന്നു ഐ എസ് ആർ ഒ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് രാവിലെ എട്ടരയ്ക്കുശേഷമായിരുന്നു അവസാന ഭ്രമണപഥം താഴ്ത്തൽ. അവസാനഘട്ടത്തിൽ 100 കിലോ മീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്കാണ് പേടകത്തെ മാറ്റുകയെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, ഭ്രമണപഥം താഴ്തത്തൽ പ്രക്രിയ പൂർത്തിയായെന്നാണ് ഐ എസ് ആർ ഒ ഇന്ന് അറിയിച്ചിരിക്കുന്നത്.
