Ultimate magazine theme for WordPress.

സി ഇ എം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര സമാപിച്ചു

തിരുവല്ല: വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ‘ഉണരാം ലഹരിക്കെതിരെ കരുതാം പുതു തലമുറയെ’ എന്ന ആപ്തവാക്യവുമായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സി ഇ എം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ നടത്തിവന്ന ലഹരി വിമോചന സന്ദേശ യാത്ര സമാപിച്ചു.

ഏപ്രിൽ 17ന് ഉച്ചകഴിഞ്ഞു 3ന് തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുൻവശത്തു ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ശാരോൻ സഭാ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത യാത്ര കേരളത്തിലെ എല്ലാ ജില്ലകളിലെയും പര്യടനം പൂർത്തിയാക്കി മെയ്‌ 16ന് നെയ്യാറ്റിൻകരയിലാണ് സമാപനം കുറിച്ചത്. 16ന് വൈകിട്ട് 4.30ന് നെയ്യാറ്റിൻകര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം ശാരോൻ ഫെല്ലോഷിപ് ചർച്ച് ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സജോ തോണിക്കുഴിയിൽ മുഖ്യ പ്രഭാഷണം നടത്തി. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാം പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പാസ്റ്റർ സാം ജി കോശി സ്വാഗതവും പാസ്റ്റർ ബ്രിജി വർഗീസ് നന്ദിയും അറിയിച്ചു.

പ്രത്യേക സേവനങ്ങൾ മാനിച്ചു ബ്രദർ സോണിയെ പാസ്റ്റർ ടോണി തോമസ് ആദരിച്ചു. ബ്രദർ റോഷി തോമസ്, ബ്രദർ ബിജു സി നൈനാൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ക്രിസ്തു ദാസ് സമാപന പ്രാർത്ഥന നടത്തി. ബ്രദർ സന്തോഷ്‌ കൊറ്റാമത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം- നെയ്യാറ്റിൻകര റീജിയൻ സി ഇ എം പ്രവർത്തകർ പ്രാദേശിക ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Sharjah city AG