Ultimate magazine theme for WordPress.

ലോക ലഹരിവിരുദ്ധ ദിനത്തിൽ സി.ഇ.എം ലഹരിവിമോചന സന്ദേശയാത്ര

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26ന് ലോക ലഹരിവിരുദ്ധ ദിനത്തിൽ ലഹരിവിമോചന സന്ദേശയാത്ര നടത്തി. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ (കിടങ്ങറ, പുളിങ്കുന്ന്, മങ്കൊമ്പ്, കൈനകരി, കുട്ടമംഗലം, കാവാലം) ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ നൽകി. ബൈബിൾ വേഴ്സ് ലഘുലേഖകൾ വിതരണവും ചെയ്തു.

പാസ്റ്റർമാരായ സാംസൺ പി. തോമസ്, ടോണി തോമസ്, ഷാജൻ കുര്യൻ, സജി വർഗീസ്, ജോമോൻ ജെ, ജോമോൻ കോശി, സാം ജി കോശി, എൽദോസ് കെ. കുര്യാക്കോസ്, ജോസ് ജോർജ്, സാബു യോഹന്നാൻ,സനു ജോസഫ്, റോഷി തോമസ് എന്നിവർ വിവിധ ഇടങ്ങളിൽ ലഹരിവിമോചന സന്ദേശം നൽകി.

Sharjah city AG

Comments are closed.