Ultimate magazine theme for WordPress.

ചാരം അണിഞ്ഞ് താരങ്ങൾ; ഹോളിവുഡിൽ വിഭൂതി ബുധനാഴ്ച സന്ദേശം തരംഗമാകുന്നു

ലോസ് ആഞ്ചലസ്: വലിയ നോമ്പിന്റെ ആരംഭമായ വിഭൂതി ബുധനാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് പ്രാർത്ഥനാ സന്ദേശവുമായി ഹോളിവുഡ് താരങ്ങളായ മാർക്ക് വാൽബർഗും ജോനാഥൻ റൂമിയും. നെറ്റിയിൽ ചാരം കൊണ്ട് കുരിശ് വരച്ച ചിത്രം പങ്കുവെച്ച താരങ്ങൾ വരാനിരിക്കുന്ന 40 ദിവസം പ്രാർത്ഥനയിലും ആത്മീയ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്തു. ‘ഹാലോ’ ആപ്പിലൂടെയുള്ള ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയിൽ ഇവർക്കൊപ്പം പ്രശസ്ത നടൻ ക്രിസ് പ്രാറ്റും പങ്കുചേരുന്നുണ്ട്. ഹോളിവുഡിലെ ഈ പ്രമുഖരുടെ വിശ്വാസ പ്രഘോഷണം നവമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

Sharjah city AG

Comments are closed.