Ultimate magazine theme for WordPress.

ജയ് വിളിച്ചും പടക്കം പൊട്ടിച്ചും മുനമ്പത്ത് ആഘോഷം

കൊച്ചി: ഇരുസഭകളിലും വഖഫ് ബിൽ പാസാക്കിയതിന് ശേഷം ജയ് വിളിച്ചും പടക്കം പൊട്ടിച്ചും മുനമ്പത്ത് വലിയ ആഘോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഹ്ലാദപ്രകടനം.

ബിൽ പാസാക്കിയതിന് പിന്നാലെ മുനമ്പത്ത് അമ്പത് പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചു. തുഷാർ വെള്ളാപ്പള്ളി, ജിജി ജോസഫ്, ഷോൺ ജോർജ് തുടങ്ങിയ ബിജെപിയുടെയും ബിഡിജെഎസിന്റേയും നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇന്നലെ രാവിലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമടക്കമുള്ളവർ മുനമ്പം സന്ദർശിച്ചത്.

Sharjah city AG

Comments are closed.