Ultimate magazine theme for WordPress.

പാസ്റ്റർ സാം കോളിയറെ കൈവിടാതെ സിസിസി; വിവാദങ്ങൾക്കിടയിലും പിന്തുണ

അറ്റ്‌ലാന്റ: വ്യക്തിജീവിതത്തിലെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന പാസ്റ്റർ സാം കോളിയർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ക്രിസ്റ്റ്യൻ കൾച്ചറൽ സെന്റർ. സാമിനെതിരെയുള്ള മുൻഭാര്യയുടെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിൽ ചർച്ചയാകുന്ന സാഹചര്യത്തിലാണ് സഭയുടെ പ്രതികരണം.

സാം കോളിയർ തെറ്റുകൾ സംഭവിക്കാവുന്ന ഒരു മനുഷ്യനാണെന്നും എന്നാൽ അദ്ദേഹത്തെ സഭയുടെ നേതൃസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്ന പ്രക്രിയയിൽ ഉറച്ചുനിൽക്കുമെന്നും ജമാൽ ബെർണാഡ് വ്യക്തമാക്കി. സാം കോളിയർ ലൈംഗികമായി ചൂഷണത്തിന് ഇരയായെന്നും മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മുൻഭാര്യ ടോണി കോളിയർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ ടാബ്ലോയിഡ് ശൈലിയിലുള്ള വാർത്തകൾ എന്നാണ് സഭ വിശേഷിപ്പിച്ചത്.

Sharjah city AG

Comments are closed.