കത്തോലിക്കാ വൈദികർക്ക് ഇനി വിവാഹം കഴിക്കാം, തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
വത്തിക്കാൻ :കത്തോലിക്കാസഭയിൽ നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കാൻ തീരുമാനമെടുത്ത് ഫ്രാൻസിസ് മാർപ്പാപ്പ . ഇനി വിവാഹിതർക്കും പുരോഹിതരാകാം. സഭയുടെ സ്വത്തുവകകൾ അന്യായപ്പെട്ടുപോകാതിരിക്കാനും വൈദികരുടെ മരണ ശേഷം സ്വത്ത് ഭാര്യയുടെയോ മക്കളുടെയോ പേരിൽ ചെന്ന് ചേരാതെ സഭയിലേക്ക് കണ്ടുകെട്ടാൻ വേണ്ടി AD1300 ൽ ജോൺ 22-)o മൻ മാർപാപ്പയെടുത്ത നിർബന്ധിത നിയമം ആയിരുന്നു വൈദികർക്കായുള്ള നിർബന്ധിത ബ്രഹ്‌മചര്യം. ഈ നിയമം ആണ് ഇപ്പോൾ തിരുത്തി എഴുതാൻ മാർപാപ്പ തീരുമാനമെടുത്തിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ബൗദ്ധിക സ്വത്തുക്കൾ കൈകാര്യം ചെയ്യുവാൻ അത്മായരെ ഉൾപ്പെടുത്തി അതാത് രാജ്യങ്ങളിൽ ആധുനിക നിയമസംവിധാനങ്ങളുള്ളപ്പോൾ, വിശ്വാസികൾക്കുകൂടി സഭാ സംവിധാനങ്ങളിൽ അർഹമായ പരിഗണനൽകുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ തീരുമാനം. ഭാവിയിൽ പുരോഹിതന്മാർ ബ്രഹ്മചാരികളായിരിക്കേണ്ടതില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ അർജന്റീനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പറഞ്ഞത്. ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ വൈരുദ്ധ്യമൊന്നും കാണുന്നില്ലെന്നാണ് കത്തോലിക്കാ സഭാ മേധാവി ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാണിക്കുന്നത്.
ജർമ്മനിയിലെ കത്തോലിക്കാ സഭ, സ്വവർഗ വിവാഹങ്ങളും സ്ത്രീകളെ ദൈവിക കാര്യങ്ങൾക്കായോ പുരോഹിത സഹായികൾ ആകാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ സഭ അംഗീകരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഒരു തീരുമാനം തികച്ചും അനിവാര്യമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു .
