വയനാട് : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിന് ഇടയില്‍ കേരള-തമിഴ്നാട് സർക്കാരുകള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. മലയോര പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതരത്തില്‍ നിർമാണ പ്രവർത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനാണ് ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബെഞ്ച് കേസെടുത്തിരിക്കുന്നത്.
രണ്ട് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍, കേരളത്തിലെ വയനാട്, ഇടുക്കി, തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്ബത്തൂർ ജില്ലാ കളക്ടർമാർ എന്നിവർക്ക് നോട്ടീസയച്ചു. വയനാട്ടിലെ മേപ്പാടി മേഖലയിലെ ചൂരല്‍മലയും മുണ്ടക്കൈയും പാറക്കെട്ടുള്ള മേഖലയാണ്. അവിടെ ചുവന്ന മണ്ണാണുള്ളത്. എന്തിനാണ് അവിടെ ഇത്രയധികം കെട്ടിടങ്ങള്‍, മറുപടി നല്‍കിയേ മതിയാവൂ എന്ന് ബെഞ്ച് പറഞ്ഞു.
