Ultimate magazine theme for WordPress.

കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് അന്തരിച്ചു

കുമ്പനാട്: കാർട്ടൂണിസ്റ്റും ഫോട്ടോഗ്രാഫറുമായ കുമ്പനാട് മറ്റത്ത് മലയിൽ കുടുംബാംഗം എം വി ജോർജ് (ബേബിച്ചായൻ– 94) അന്തരിച്ചു. കുമ്പനാട് മാർ ക്രിസോസ്റ്റം ഫെലോഷിപ് ആശുപത്രിയിലായിരുന്നു അന്ത്യം. ഉപ്പായി മാപ്പിള എന്ന കാർട്ടൂൺ കഥാപാത്ര സൃഷ്ടിയിലൂടെയാണു പ്രശസ്തനായത്. മലയാള മനോരമ, കേരളധ്വനി എന്നീ പത്രങ്ങളിലെ സീനിയർ കാർട്ടൂണിസ്റ്റും ഫോട്ടോഗ്രാഫറായിരുന്നു. സോമാലിയ, ബഹ്റൈൻ എന്നിവിടങ്ങളിലും അബുദാബി ടെലിവിഷനിലും സേവനമനുഷ്ഠിച്ചിരുന്നു. കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് ഇരവിപേരുർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ സംസ്കാരം നടക്കും.

ഭാര്യ: കല്ലൂപ്പാറ കാവനക്കുഴിയിൽ കുടുംബാംഗമായ പരേതയായ ജോയിയമ്മ.

മക്കൾ: ഉഷ (തിരുവല്ല), സുജ (തോട്ടയ്ക്കാട്), ഷേർലി (കുമ്പനാട്), സ്മിത (ഇരവിപേരൂർ).

മരുമക്കൾ: ഇത്തിത്താനം ചിറത്തലാട്ട് ചാണ്ടി കുര്യൻ, തോട്ടയ്ക്കാട് ഓലിക്കര പാലത്തിങ്കൽ രാജു പി ജേക്കബ്, കുമ്പനാട് തൈക്കൂട്ടത്തിൽ റോയി ഏബ്രഹാം (ദുബായ്), ഇരവിപേരുർ ശങ്കരമംഗലത്ത് മണ്ണാട്ട് സുനിൽ എം മാത്യു (ബാംഗ്ലൂർ).

Sharjah city AG
Leave A Reply

Your email address will not be published.