കോട്ടയം : കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരിത്താസ് ആയുർവേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. കേരള സഹകരണവകുപ്പു മന്ത്രി വി.എൻ വാസവൻ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി, അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഡയറക്ടർ ഫാ. റെജി കൊച്ചുപറമ്പിൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ വി അജിത്, ഡോ. റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. 1999-ൽ തുടക്കംകുറിച്ച കാരിത്താസ് ആയുർവേദ ആശുപത്രിയിൽ എട്ടുവിഭാഗങ്ങളിലായി ആറു ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. മുപ്പതുപേർക്ക് താമസിച്ചുള്ള ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങളും കാരിത്താസ് ആയുർവേദ ആശുപത്രിയിലുണ്ട്.

Comments are closed.