ജെറുസലേം: ഇസ്രായേൽ – പലസ്തീൻ മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനം സ്ഥാപിക്കാനും ആഹ്വാനം ചെയ്ത് ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. മേഖലയിലെ സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പ്രാർത്ഥനാ ദിനം ആചരിക്കാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. നിരപരാധികളായ ഒട്ടേറെ മനുഷ്യരുടെ ജീവൻ അപഹരിക്കുന്ന അക്രമങ്ങളിൽ സഭാധ്യക്ഷന്മാർ ആഴമായ ദുഃഖം രേഖപ്പെടുത്തി.
ആയുധങ്ങൾ കൊണ്ടല്ല മറിച്ച് സംഭാഷണങ്ങളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും മാത്രമേ സമാധാനം സാധ്യമാകൂ എന്ന് സഭാ നേതൃത്വം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനത്തിനായി എല്ലാ വിശ്വാസികളും ഒന്നിക്കണമെന്നും ഇടവകകളിലും സന്യാസ സമൂഹങ്ങളിലും പ്രത്യേക ആരാധനകൾ സംഘടിപ്പിക്കണമെന്നും സഭാനേതാക്കൾ നിർദ്ദേശിച്ചു.

Comments are closed.