ജെറുസലേം : ഗാസയിലെ ക്രൈസ്തവർക്ക് ആശ്വാസ സന്ദേശവുമായി ജറുസലേം പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. 14 മാസത്തിലേറെയായി ഇടവകവളപ്പിൽ അഭയം പ്രാപിച്ച ഗാസ മുനമ്പിലെ ക്രിസ്ത്യൻസമൂഹത്തെ അദ്ദേഹം സന്ദർശിച്ചു.
ലോകം മുഴുവൻ നിങ്ങളോടൊപ്പമുണ്ടെന്ന് കർദിനാൾ സന്ദർശനത്തിൽ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കർദിനാൾ പിസബല്ല ഗാസയിൽ എത്തുന്നതും ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുമായി കൂടിക്കാഴ്ച നടത്തുന്നതും.
