കൊച്ചി : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. മാര്‍പാപ്പയുടെ അനുമതിയോടെയാണ് ഒഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സെബാസ്റ്റിയന്‍ വാണിയപ്പുരക്കലിനാണ് അധ്യക്ഷന്റെ താത്ക്കാലിക ചുമതല. തീരുമാനത്തെ വിമത വിഭാഗം വൈദികര്‍ സ്വാഗതം ചെയ്തു. സംതൃപ്തിയോടെയാണ് ഒഴിയുന്നതെന്ന് ആലഞ്ചേരി പറഞ്ഞു. ആരോഗ്യ പ്രശ്‌നവും പ്രായാധിക്യവും അറിയിച്ചിരുന്നു. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും പദവി ഒഴിഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയാണ് ഒഴിഞ്ഞത്. ബോസ്‌കോ പുത്തൂരിനാണ് അഡ്മിനിസ്‌ട്രേറ്ററുടെ പകരം ചുമതല.
