ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) അമരത്തേക്ക് ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ അന്തോണി പൂള എത്തുന്നു. ബെംഗളൂരുവിൽ നടന്ന വാർഷിക ജനറൽ ബോഡി സമ്മേളനത്തിലാണ് ഈ സുപ്രധാന തിരഞ്ഞെടുപ്പ് നടന്നത്.
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് കർദ്ദിനാൾ പൂള ചുമതലയേൽക്കുന്നത്. ഇന്ത്യൻ സഭയുടെ നേതൃത്വത്തിലേക്ക് എത്തുന്ന ആദ്യത്തെ ദളിത് കർദ്ദിനാൾ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. രാജ്യത്തെ സങ്കീർണ്ണമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ സഭയ്ക്ക് പുതിയ ദർശനം നൽകാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് ബിഷപ്പുമാർ പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.