Ultimate magazine theme for WordPress.

ഐ‌വി‌എഫ് അംഗീകരിക്കാനാകില്ല : നിലപാട് ആവര്‍ത്തിച്ച് അമേരിക്കന്‍ കത്തോലിക്ക സഭ

അലബാമ : അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ഓരോ വ്യക്തിയുടെ ജീവനും അതുല്യമായ സമ്മാനമാണെന്നും അതിനാലാണ് ഐ‌വി‌എഫ് പോലെയുള്ള കൃത്രിമ ഗർഭധാരണ മാർഗ്ഗങ്ങൾ ഉൾപ്പെടെയുള്ളവയെ കത്തോലിക്ക സഭ എതിർക്കുന്നതെന്നും അമേരിക്കൻ മെത്രാൻ സമിതിയുടെ കീഴിലുള്ള പ്രോലൈഫ് കമ്മിറ്റി. കുട്ടികൾ ഉണ്ടാകാനുള്ള ആഗ്രഹവും, ദമ്പതികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും അംഗീകരിച്ചുകൊണ്ട് വന്ധ്യതയുടെ യഥാർത്ഥ കാരണം പരിഹരിക്കാനായി ധാർമിക ചികിത്സകൾക്കാണ് ഊന്നൽ നൽകേണ്ടതെന്നും അനേകം ജീവനെടുക്കുന്ന ഇന്‍ വിട്രോ ഫെർട്ടിലൈസേഷൻ (ഐ‌വി‌എഫ്) പോലുള്ള കൃത്രിമ ഗർഭധാരണ മാർഗ്ഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലയെന്നും അര്‍ലിംഗ്ടൺ രൂപതയുടെ മെത്രാനും പ്രോലൈഫ് കമ്മിറ്റി അധ്യക്ഷനുമായ ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് പറഞ്ഞു.

പരസ്പരം സ്നേഹം നൽകുന്നതിലൂടെ വിവാഹം ചെയ്ത പിതാവിനും, മാതാവിനും കുഞ്ഞുങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാൽ കൃത്രിമ ഗർഭധാരണം എന്നത് ഈ ബന്ധത്തെയും, ഈ അവകാശത്തെയും അറത്ത് മുറിച്ച് മനുഷ്യജീവനെ ഒരു വസ്തുവായി മാത്രം കാണാൻ സാഹചര്യം സൃഷ്ടിക്കുകയാണ്. കൃത്രിമ ഗർഭധാരണം സാധ്യമാക്കുന്നതിന്റെ ഭാഗമായുളള ഐ‌വി‌എഫ് പ്രക്രിയ നടക്കുമ്പോൾ ഒരുപാട് ഭ്രൂണങ്ങൾ നശിച്ചു പോകാനുള്ള സാധ്യത കാണണണമെന്നും ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് ചൂണ്ടിക്കാട്ടി. അതിനാൽ വന്ധ്യതയ്ക്ക് ഇതൊരു പരിഹാരം അല്ലെന്ന് ബിഷപ്പ് പറഞ്ഞു.

ഐവിഎഫ് വ്യവസായത്തിൽ, പല ഭ്രൂണങ്ങളും ഒരിക്കലും അമ്മയുടെ ഗർഭപാത്രത്തിലേക്ക് മാറ്റപ്പെടുന്നില്ല. എന്നാല്‍ നശിപ്പിക്കപ്പെടുകയോ അനിശ്ചിതമായി മരവിപ്പിക്കുകയോ ചെയ്യുന്നു. കൈമാറ്റം ചെയ്യപ്പെടുന്നവരിൽ ഒരു ഭാഗം മാത്രമേ ഒടുവിൽ ജനിക്കുന്നുള്ളൂ. ഈ വ്യവസായത്താൽ കൊല്ലപ്പെടുകയോ സ്ഥിരമായി മരവിപ്പിക്കപ്പെടുകയോ ചെയ്ത ദശലക്ഷക്കണക്കിന് ജീവനുകളുണ്ട്. വന്ധ്യത വെല്ലുവിളികള്‍ക്കുള്ള യഥാര്‍ത്ഥ ഉത്തരം ഇതായിരിക്കില്ല. പുതിയ ജീവന്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ, വെട്ടിച്ചുരുക്കുകയും കെടുത്തിക്കളയുകയും ചെയ്യുന്ന അനേകം മനുഷ്യ ജീവനുകളില്‍ നിന്ന് നമുക്ക് മുഖം തിരിക്കാനാവില്ല.

പരസ്പരം സ്നേഹം നൽകുന്നതിലൂടെ വിവാഹം ചെയ്ത പിതാവിനും, മാതാവിനും കുഞ്ഞുങ്ങള്‍ക്കു അവകാശമുണ്ട്. എന്നാൽ കൃത്രിമ ഗർഭധാരണം എന്നത് ഈ ബന്ധത്തെയും, ഈ അവകാശത്തെയും അറത്ത് മുറിച്ച് മനുഷ്യജീവനെ ഒരു വസ്തുവായി മാത്രം കാണാൻ സാഹചര്യം സൃഷ്ടിക്കുകയാണ്. കൃത്രിമ ഗർഭധാരണം സാധ്യമാക്കുന്നതിന്റെ ഭാഗമായുളള ഐ‌വി‌എഫ് പ്രക്രിയ നടക്കുമ്പോൾ ഒരുപാട് ഭ്രൂണങ്ങൾ നശിച്ചു പോകാനുള്ള സാധ്യത കാണണണമെന്നും ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് ചൂണ്ടിക്കാട്ടി. അതിനാൽ വന്ധ്യതയ്ക്ക് ഇതൊരു പരിഹാരം അല്ലെന്ന് ബിഷപ്പ് പറഞ്ഞു.

ഐവിഎഫ് വ്യവസായത്തിൽ, പല ഭ്രൂണങ്ങളും ഒരിക്കലും അമ്മയുടെ ഗർഭപാത്രത്തിലേക്ക് മാറ്റപ്പെടുന്നില്ല. എന്നാല്‍ നശിപ്പിക്കപ്പെടുകയോ അനിശ്ചിതമായി മരവിപ്പിക്കുകയോ ചെയ്യുന്നു. കൈമാറ്റം ചെയ്യപ്പെടുന്നവരിൽ ഒരു ഭാഗം മാത്രമേ ഒടുവിൽ ജനിക്കുന്നുള്ളൂ. ഈ വ്യവസായത്താൽ കൊല്ലപ്പെടുകയോ സ്ഥിരമായി മരവിപ്പിക്കപ്പെടുകയോ ചെയ്ത ദശലക്ഷക്കണക്കിന് ജീവനുകളുണ്ട്. വന്ധ്യത വെല്ലുവിളികള്‍ക്കുള്ള യഥാര്‍ത്ഥ ഉത്തരം ഇതായിരിക്കില്ല. പുതിയ ജീവന്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ, വെട്ടിച്ചുരുക്കുകയും കെടുത്തിക്കളയുകയും ചെയ്യുന്ന അനേകം മനുഷ്യ ജീവനുകളില്‍ നിന്ന് നമുക്ക് മുഖം തിരിക്കാനാവില്ല.

Sharjah city AG