Ultimate magazine theme for WordPress.

കാൻസർ വാക്‌സിൻ നിർമ്മാണം തുടങ്ങി : വ്‌ളാഡിമിർ പുടിൻ

റഷ്യ : ക്യാൻസറിനുള്ള വാക്സിനുകൾ നിർമ്മിക്കാൻ റഷ്യൻ ശാസ്ത്രജ്ഞർ തുടങ്ങി കഴിഞ്ഞെന്നു പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ . 2030-ഓടെ 10,000 രോഗികളിൽ വാക്‌സിൻ എത്തിച്ചേരാൻ ലക്ഷ്യമിട്ട് “വ്യക്തിഗത കാൻസർ ചികിത്സകൾ” ലഭ്യമാക്കുന്ന ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുന്നതിന് ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി യുകെ സർക്കാർ കഴിഞ്ഞ വർഷം ഒരു കരാറിൽ ഒപ്പുവച്ചെന്നും അത് രോഗികൾക്ക് ഉടൻ ലഭ്യമാകുമെന്നും പറഞ്ഞു. പുതിയ തലമുറയുടെ കാൻസർ വാക്സിനുകളും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളും എന്ന് വിളിക്കപ്പെടുന്നവയുടെ സൃഷ്ടിയോട് വളരെ അടുത്തെത്തിയിരിക്കുന്നു ,വൈകാതെ തന്നെ അവ വ്യക്തിഗത തെറാപ്പിയുടെ രീതികളായി ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”എന്ന് പുടിൻ ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു . ഏത് തരത്തിലുള്ള ക്യാൻസറിനെയാണ് നിർദ്ദിഷ്ട വാക്സിനുകൾ ലക്ഷ്യമിടുന്നതെന്നോ എങ്ങനെയെന്നോ പുടിൻ വ്യക്തമാക്കിയിട്ടില്ല.

Sharjah city AG