Ultimate magazine theme for WordPress.

ഇന്ത്യ ആവശ്യപ്പെട്ടതു പ്രകാരം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച്‌ കാനഡ

 

മോണ്‍ട്രിയാല്‍ : ഇന്ത്യ ആവശ്യപ്പെട്ടതു പ്രകാരം കാനഡ ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. ഇന്ത്യയുടെ നീക്കം നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നു കാനഡ പ്രതികരിച്ചു. കാനഡയില്‍ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.

കാനഡ നയതന്ത്ര ബന്ധം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പിന്തുടരുമെന്നും ഇന്ത്യയോട് തിരിച്ച് അത്തരത്തില്‍ പെരുമാറില്ലെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പ്രതികരിച്ചു. കാനഡ പുറത്താക്കിയ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി.
ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായി കാനഡയില്‍ എത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പറഞ്ഞു.

ഖാലിസ്ഥാന്‍ അനുകൂലിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കാനഡയുടെ ആരോപണങ്ങള്‍ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തു. കാനഡ ഹാജരാക്കുന്ന ഏത് തെളിവും പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണെന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

 

Sharjah city AG