കൈത്തോക്കുകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച് കാനഡ
കാനഡ: രാജ്യത്ത് കൈത്തോക്കുകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചു. ടെക്സസ് സ്കൂളിൽ നടന്ന വെടിവെപ്പിന് ശേഷമാണ് ഇത്തരം ഒരു തീരുമാനം പ്രധനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. വ്യക്തികള്‍ തോക്ക് കൈവശം വെക്കുന്നത് നിയമപരമായി തടയുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി . ഇതോടെ കാനഡയില്‍ തോക്കുകള്‍ വാങ്ങാനും വില്‍ക്കാനും കൈമാറാനും ഇറക്കുമതി ചെയ്യാനും കഴിയില്ല. കാനഡയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ മൂന്ന് ശതമാനത്തിലും തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സി പറയുന്നു. ഏറ്റവും കൂടുതല്‍ തോക്കുകള്‍ രാജ്യത്തേക്ക് കടത്തുന്നത് യു.എസില്‍ നിന്നാണ്.
