ഒട്ടാവ : ട്രംപിന് കർശന താക്കീതുമായി ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്. കാനഡയെ അമേരിക്കയിൽ ലയിപ്പിക്കാമെന്ന് പറഞ്ഞ ട്രംപിന്റെ വാഗ്ദാനത്തിനാണ് താക്കീത്.
“ഡൊണാൾഡ് ട്രംപിന് ഒരു സന്ദേശം കൈമാറാനുണ്ട്. ഞങ്ങളുടെ രാജ്യം (കാനഡ) വിൽപ്പനയ്‌ക്ക് വച്ചിട്ടില്ല. ഇപ്പോഴെന്നല്ല, ഒരിക്കലുമില്ല” എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ജഗ്മീത് സിങ് പറഞ്ഞത്. കാനഡക്കാർ അഭിമാനികളാണ്. അവർ തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നു. രാജ്യത്തിനായി ഏതറ്റം വരെയും പോരാടാൻ തയ്യാറാണെന്നും സിങ് പറഞ്ഞു.

Comments are closed.