കാലിഫോർണിയ: കുട്ടികൾ ട്രാൻസ്‌ജെൻഡർ ആവുന്നതിനെ പിന്തുണച്ച കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത റാപ്പർ നിക്കി മിനാഷ്. ട്രാൻസ് കുട്ടികളെ കാണാൻ താൻ ആഗ്രഹിക്കുന്നു എന്ന ഗവർണറുടെ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തകർക്കുമെന്ന് നിക്കി മിനാഷ് പരിഹസിച്ചു.
കഴിഞ്ഞ ദിവസം ദി എസ്ര ക്ലൈൻ ഷോ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഗവർണർ ഗാവിൻ ന്യൂസം തന്റെ നിലപാട് വ്യക്തമാക്കിയത്. എനിക്ക് ട്രാൻസ് കുട്ടികളെ കാണണം. എനിക്കൊരു ട്രാൻസ് ഗോഡ്‌സൺ ഉണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് വേണ്ടി എന്നെക്കാൾ അധികം നിയമങ്ങൾ കൊണ്ടുവന്ന മറ്റൊരു ഗവർണറുമില്ല എന്നായിരുന്നു ഗാവിൻ ന്യൂസമിന്റെ വാക്കുകൾ. ട്രാൻസ് കുട്ടികളെ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാൾക്ക് വോട്ട് നൽകുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. ഒരു ട്രാൻസ് മുതിർന്ന വ്യക്തി പോലും അത്തരമൊരു നിലപാട് എടുക്കില്ല. സാധാരണ മുതിർന്നവർ കുട്ടികളുടെ ആരോഗ്യം, സുരക്ഷ, സന്തോഷം എന്നിവയാണ് ആഗ്രഹിക്കുന്നത് എന്ന് നിക്കി കുറിച്ചു.

Comments are closed.