Ultimate magazine theme for WordPress.

ചെങ്കടലിൽ തകർന്നത് ഇന്ത്യയിലേക്കുള്ള കേബിളുകൾ; കേടുപാടുകൾ പരിഹരിക്കാൻ സാധിക്കില്ലെന്ന് വിലയിരുത്തൽ

 

സനാ: ചെങ്കടലിൽ തകർന്ന മൂന്ന് കേബിളുകളും ഇന്ത്യ വഴി ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നത്. ചെങ്കടലിലെ ട്രാഫിക്കിന്റെ 25 ശതമാനം
വരുന്ന യൂറോപ്പ് ഇന്ത്യ ഗേറ്റ്‌വേ (ഇ.ഐ.ജി), സീകോം, എ.എ.ഇ-1 എന്നീ കേബിളുകളായിരുന്നു തകർന്നത്. യു.കെ മുതൽ മുംബൈ വരെയുള്ളതാണ് ഇ.ഐ.ജി, സികോം ഫ്രാൻസിൽ നിന്ന് ചെങ്കടൽ വഴി ഇന്ത്യയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും നീളുന്നു.

എ.എ.ഇ -1 ഇന്ത്യ, ദക്ഷിണ കിഴക്കൻ ഏഷ്യ, ഹോങ് കോങ് എന്നീ പ്രദേശങ്ങളെ ഫ്രാൻസ്, ഇറ്റലി, ഗ്രീസ് എന്നിവയുമായാണ് ബന്ധിപ്പിക്കുന്നത്. നിലവിൽ ഈ കേബിളുകൾ വഴിയുള്ള ഇൻ്റർനെറ്റ് മറ്റ് കേബിളുകളിലേക്ക് റീ-റൂട്ട് ചെയ്തിരിക്കുകയാണ്.തകർന്ന കേബിളുകൾ അടുത്ത കാലത്തൊന്നും ശരിയാക്കുവാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. യെമൻ്റെ സമുദ്രപരിധിയിൽ വരുന്ന പ്രദേശത്തേക്ക് കപ്പൽ എത്തിക്കുവാൻ അവരുടെ അനുമതി നേടണം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

Sharjah city AG