പഞ്ചാബ് : പഞ്ചാബില്‍ ബസ് പാലത്തില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
പഞ്ചാബിലെ ബത്തിന്‍ഡയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴയെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബസ് ഓടയിലേക്ക് മറിയുകയായിരുന്നു. പാലത്തിന് കൈവരിയുണ്ടായിരുന്നില്ല. ബസില്‍ ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

Comments are closed.