ജയ്പൂര്‍ : രാജസ്ഥാനിൽ ബസ് കലുങ്കില്‍ ഇടിച്ച് അപകടം. അപകടത്തിൽ 12 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സലാസറില്‍ നിന്ന് വരികയായിരുന്ന ബസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് സിക്കര്‍ ജില്ലയിലെ ലക്ഷ്മണ്‍ഗഢില്‍ എത്തിയപ്പോഴാണ് കലുങ്കില്‍ ഇടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ലക്ഷ്മണ്‍ഗഢിലെ സര്‍ക്കാര്‍ വെല്‍ഫെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.