മുംബൈ : ഡോംബിവ്ളിയിലെ കേസർ ഗ്രാമത്തിൽ നിന്ന് പന്തർപുരിലേക്ക് പോകുകയായിരുന്ന ബസാണ് മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ അഞ്ച് പേര് മരിച്ചു. പരിക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലേക്കും 3 പേരെ സർക്കാർ ആശുപത്രിയിലേക്കും മാറ്റി.അപകട കാരണം വ്യക്തമല്ല. ക്രെയിൻ ഉപയോഗിച്ച് ബസ് താഴ്ചയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.