Ultimate magazine theme for WordPress.

ബ്രൂക്ലിൻ ടാബർനക്കിൾ ക്വയറിന് ഏഴാം ഗ്രാമി തിളക്കം

*യുഎസ് : 2025-ലെ മികച്ച ‘റൂട്ട്‌സ് ഗോസ്‌പൽ ആൽബം’വിഭാഗത്തിലാണ് ബ്രൂക്ലിൻ ടാബർനക്കിൾ ക്വയർ പുരസ്കാരം നേടിയത്. പരമ്പരാഗത ഗോസ്‌പൽ സംഗീതം, സതേൺ ഗോസ്‌പൽ, കൺട്രി തുടങ്ങിയ ശൈലികൾ ഉൾക്കൊള്ളുന്ന വിഭാഗമാണിത്. ഗെയ്തർ വോക്കൽ ബാൻഡ്, ദി ഐസക്സ് തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ക്വയർ ഈ ചരിത്ര നേട്ടം കൈവരിച്ചത്. കോവിഡ് മഹാമാരിയെത്തുടർന്ന് പള്ളി 16 മാസത്തോളം അടച്ചിട്ടിരുന്നിട്ടും, സന്നദ്ധസേവകരായ ഗായകർ ഒത്തുചേർന്ന് യേശുക്രിസ്തുവിന്റെ നാമം ഉയർത്താൻ കാണിച്ച സമർപ്പണത്തെ ആൽബത്തിന്റെ നിർമ്മാതാക്കൾ അഭിനന്ദിച്ചു.

ക്വയർ ഡയറക്ടറായ കരോൾ സിംബാലയ്ക്ക് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും, പ്രശസ്ത ഗായിക തരാണ്ട ഗ്രീൻ അവർക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. 50 വർഷത്തെ സംഗീത പാരമ്പര്യമുള്ള ക്വയർ, ലോകത്തിന് പ്രത്യാശയും ആശ്വാസവും നൽകാനാണ് തങ്ങളുടെ സംഗീതത്തിലൂടെ ശ്രമിക്കുന്നതെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് തരാണ്ട ഗ്രീൻ പറഞ്ഞു. “ഹൗ ജീസസ് ലൗസ്” എന്ന ഗാനത്തിലൂടെ ഈ ആൽബത്തിൽ തരാണ്ടയും ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.