സ്കോട്ലൻഡ് : പട്ടികയിൽ ഉൾപ്പെടുത്തിയ ചരിത്രപ്രധാനമായ ആരാധനാലയങ്ങൾക്കുള്ള സാമ്പത്തിക സഹായ പദ്ധതി ഈ മാസം അവസാനിപ്പിക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനത്തിൽ സ്കോട്ട്ലൻഡിലെ ക്രൈസ്തവ നേതാക്കൾ ആശങ്ക രേഖപ്പെടുത്തി. പള്ളികളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവാക്കുന്ന തുകയുടെ 20 ശതമാനം വാറ്റ് തിരികെ ലഭിച്ചിരുന്ന പദ്ധതിയാണിത്. ആയിരത്തിലധികം ചരിത്ര സ്മാരകങ്ങളായ പള്ളികളുള്ള ചർച്ച് ഓഫ് സ്കോട്ട്ലൻഡ്, ഈ തീരുമാനം കെട്ടിടങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. മുൻകൂട്ടി അറിയിക്കാതെ പെട്ടെന്നുണ്ടായ ഈ തീരുമാനം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ജനറൽ അസംബ്ലി മോഡറേറ്റർ റൈറ്റ് റവ. റോസി ഫ്രൂ പറഞ്ഞു.

Comments are closed.