Ultimate magazine theme for WordPress.

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി ബ്രിട്ടൻ

ലണ്ടൻ: കുട്ടികളുടെയും കൗമാരക്കാരുടെയും സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർണ്ണായക പരീക്ഷണങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. കുട്ടികളുടെ മാനസികാരോഗ്യം, ഉറക്കം, പഠനം എന്നിവയിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം പഠിക്കുന്നതിനായി മുന്നൂറോളം കുട്ടികളെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പദ്ധതി നടപ്പിലാക്കുന്നത്.

പരീക്ഷണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ ആപ്പുകൾക്ക് നിശ്ചിത സമയപരിധി ഏർപ്പെടുത്തും. കൂടാതെ രാത്രികാലങ്ങളിൽ ആപ്പുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും തടയുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങളും പരീക്ഷണവിധേയമാക്കും. ഈ നിയന്ത്രണങ്ങൾ കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെയുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്ന് സർക്കാർ സൂക്ഷ്മമായി വിലയിരുത്തും.

Sharjah city AG

Comments are closed.