Ultimate magazine theme for WordPress.

ആത്മീയത തേടി ബ്രിട്ടൻ; ബൈബിൾ വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്

ലണ്ടൻ: മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളിൽ ആത്മീയ സമാധാനവും ജീവിതത്തിന് പുതിയ അർത്ഥവും തേടി ബ്രിട്ടീഷ് ജനത ബൈബിളിലേക്ക് തിരിയുന്നു. നീൽസൺ ഐക്യു ബുക്ക് ഡാറ്റ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-ൽ ബ്രിട്ടനിൽ ബൈബിൾ വിൽപ്പനയിൽ 19 ശതമാനത്തിന്റെ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019-ൽ 3.6 മില്യൺ പൗണ്ട് ആയിരുന്ന വിൽപ്പന കഴിഞ്ഞ വർഷം 6.3 മില്യൺ പൗണ്ടിലെത്തി (ഏകദേശം 68 കോടി രൂപ).

ലണ്ടൻ ബുക്ക് ഫെയറിന് മുന്നോടിയായി പുറത്തുവിട്ട ഈ കണക്കുകൾ ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ബൈബിൾ വാങ്ങുന്നവരിൽ വലിയൊരു വിഭാഗം യുവാക്കളാണെന്നതാണ് ഈ പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ വശം. സോഷ്യൽ മീഡിയയിലെ ലൈക്കുകളും ഫോളോവേഴ്സും നൽകുന്ന താൽക്കാലിക സന്തോഷത്തേക്കാൾ ആഴത്തിലുള്ള മനഃസമാധാനത്തിനായുള്ള അന്വേഷണമാണ് യുവതലമുറയെ ബൈബിളിലേക്ക് ആകർഷിക്കുന്നതെന്ന് പ്രമുഖ പ്രസാധകരായ ‘എസ്.പി.സി.കെ’ വ്യക്തമാക്കുന്നു.

Sharjah city AG

Comments are closed.