ബ്രിസ്ബയിൻ : ആസ്ട്രേലിയൻ പെന്തക്കോസ്തൽ അസംബ്ലി ചർച്ചിന്റെ നേതൃത്വത്തിൽ മാർച്ച് 9, 10 തീയതികളിൽ ക്യുൻസ്ലാൻഡിന്റെ തലസ്ഥാനമായ ബ്രിസ്ബയിൻ നഗരത്തിൽ നടക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
പാസ്റ്റർ ബി. മോനച്ചൻ കായംകുളം രണ്ടു ദിവസങ്ങളിലും മുഖ്യ സന്ദേശം നൽകും. ഇവാ. ഇമ്മാനുവേൽ കെ ബി യുടെ നേതൃത്വത്തിൽ എ പി എ ബ്രിസ്ബയിൻ ക്വയർ ഒരുക്കുന്ന സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.
മുറമ്പ ഡൗൺസിലുള്ള ലിവിങ്ങ് ഫെയ്‌ത്ത് ലൂഥറൻ ചർച്ചിന്റെ ആഡിറ്റോറിയത്തിലാണ്
ഈ മഹായോഗങ്ങൾ നടക്കുന്നത്. ദിവസവും വൈകിട്ട് ആറു മുതൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ നൂറു കണക്കിന് മലയാളികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു ബ്രിസ്ബയിൻ പട്ടണത്തിൽ പതിനഞ്ചു വർഷമായി പ്രവർത്തിക്കുന്ന ദൈവസഭയാണ് എപിഎ. വിവരങ്ങൾക്ക് പാ. പ്രകാശ് ജേക്കബ് +61413347562 ബ്രദ. ഷാരോൺ ഡാനിയേൽ +61410845422
