ജീവശ്വാസം 2021
കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി വൈ പി സി എ സംരംഭം, 100 ജീവശ്വാസം ഓക്സിനേറ്റർ വിതരണത്തിന് തുടക്കമായി.
റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടന്ന സമ്മേളനത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയുടെ നേത്യത്തിൽ പത്തനംതിട്ട എം പി ആന്റോ ആന്റെണി ഉദ്ഘാടനം ചെയ്തു. വൈ പി സി എ ഓർഗനൈസേഷൻ സെക്രട്ടറി പാസ്റ്റർ ജെയിംസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.വൈ പി സി എ ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് തോമസ്, സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു, സ്റ്റേറ്റ് വൈസ് പ്രിസിഡന്റ് പാസ്റ്റർ ലിജോ ജോസഫ്, ബ്ലസൻ മലയിൽ, ബ്ലെസ്സൺ മല്ലപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
