Ultimate magazine theme for WordPress.

*200 ജൂത സൈനികരെ രക്ഷിച്ച ധീരത: റോഡി എഡ്മണ്ട്സിന് മരണാനന്തര ‘മെഡൽ ഓഫ് ഓണർ’ നൽകി ട്രംപ്*

 

രണ്ടാം ലോകമഹായുദ്ധകാലത്ത് 200-ലധികം ജൂത അമേരിക്കൻ സൈനികരുടെ ജീവൻ രക്ഷിച്ച മാസ്റ്റർ സാർജന്റ് റോഡി എഡ്മണ്ട്സിന്, 81 വർഷങ്ങൾക്ക് ശേഷം മരണാനന്തര ബഹുമതിയായി ‘മെഡൽ ഓഫ് ഓണർ’ നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദരിച്ചു. ശത്രുക്കൾക്ക് മുന്നിൽ പതറാതെ സ്വന്തം സഹപ്രവർത്തകരെ സംരക്ഷിച്ച അദ്ദേഹത്തിന്റെ ധീരതയ്ക്കുള്ള പരമോന്നത അംഗീകാരമാണിത്.

വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എഡ്മണ്ട്സിന്റെ കുടുംബാംഗങ്ങളും, ‘ജൂത ഫൗണ്ടേഷൻ ഫോർ ദ റൈറ്റസ്’ പ്രതിനിധികളും, അദ്ദേഹം രക്ഷിച്ചവരുടെ പിൻഗാമികളും പങ്കെടുത്തു. നാസി തടങ്കൽപ്പാളയത്തിൽ ജൂത സൈനികരെ വേർതിരിച്ചു നൽകാൻ ആവശ്യപ്പെട്ട ജർമ്മൻ ഓഫീസറോട് “ഞങ്ങളെല്ലാവരും ജൂതന്മാരാണ്” എന്ന് പ്രഖ്യാപിച്ച എഡ്മണ്ട്സിന്റെ നിലപാട് മാനവികതയുടെ ഉദാത്ത മാതൃകയായി കരുതുന്നു.

Sharjah city AG

Comments are closed.