മിസിസിപ്പി: ലോകപ്രശസ്ത റോക്ക് ബാൻഡായ ‘3 ഡേഴ്സ് ഡൗൺ’ അമരക്കാരൻ ബ്രാഡ് ആർനോൾഡ് (47) അന്തരിച്ചു. ഏറെ നാളായി തുടർന്നുവന്ന അർബുദബാധയെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രോഗക്കിടക്കയിലും തളരാത്ത തന്റെ ക്രിസ്തീയ വിശ്വാസത്തിലൂടെ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രചോദനമായി മാറിയ ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്.
വിശ്വാസത്തിൽ ഉറച്ചുനിന്ന പോരാട്ടം 2025 മെയ് മാസത്തിൽ തന്റെ രോഗവിവരം പുറത്തുവിടുമ്പോൾ തന്നെ തന്റെ ജീവിതം ദൈവകരങ്ങളിലാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. ഞാൻ ഒരു വലിയ ദൈവത്തെയാണ് സേവിക്കുന്നത് അവന് ഏതൊരു പ്രതിസന്ധിയെയും മറികടക്കാൻ കഴിയും. അതുകൊണ്ട് എനിക്ക് ഭയമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചികിത്സയുടെ ഓരോ ഘട്ടത്തിലും ദൈവം ഒരിക്കലും പരാജയപ്പെടില്ല എന്ന സന്ദേശം അദ്ദേഹം തന്റെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

Comments are closed.