അതിർത്തി തർക്കം: തായ്‌ലൻഡും കംബോഡിയയും വെടിനിർത്തലിന് ധാരണയായി
ബാങ്കോക്ക്: ആഴ്ചകളോളം നീണ്ടുനിന്ന രൂക്ഷമായ അതിർത്തി സംഘർഷത്തിന് അറുതി വരുത്തിക്കൊണ്ട് തായ്‌ലൻഡും കംബോഡിയയും വെടിനിർത്തലിന് ധാരണയായി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. സംയുക്ത അതിർത്തി സമിതി പുറത്തിറക്കിയ പ്രസ്താവന പ്രകാരം എല്ലാത്തരം ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളും ഇരുരാജ്യങ്ങളും അവസാനിപ്പിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിലുണ്ടാക്കിയ വെടിനിർത്തൽ കരാർ ഡിസംബർ എട്ടിന് ലംഘിക്കപ്പെട്ടതോടെയാണ് അതിർത്തിയിൽ വീണ്ടും സംഘർഷം പുകഞ്ഞത്. ഡാംഗ്രെക് പർവതനിരകളിലെ തർക്ക പ്രദേശങ്ങളിൽ തായ്‌ലൻഡ് യുദ്ധവിമാനങ്ങളും പീരങ്കികളും വിന്യസിച്ചപ്പോൾ കംബോഡിയ റോക്കറ്റുകൾ ഉപയോഗിച്ചാണ് മറുപടി നൽകിയത്. നിരവധി സൈനികർക്കും സാധാരണക്കാർക്കും ഈ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

Comments are closed.