Ultimate magazine theme for WordPress.

ഗാസയിൽ ബോംബാക്രമണം പുനരാരംഭിച്ചു

 

ഗസ്സ സിറ്റി : ഖത്തർ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചർച്ചകളെ തുടർന്ന് ഗസ്സയിൽ നിലവിൽ വന്ന ആറ് ദിവസത്തെ വെടിനിർത്തലിന്റെ കാലാവധി അവസാനിച്ചതോടെ ആക്രമണങ്ങൾക്ക് തുടക്കമിട്ട് യിസ്രായേൽ. ഗസ്സയിൽ ഹമാസിന് എതിരായ ആക്രമണം പുനരാരംഭിച്ചതായി സൈന്യം അറിയിച്ചു. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുകയാണെന്ന് സൈന്യം എക്സ് പോസ്റ്റിൽ പറഞ്ഞു. ഇസ്രായേൽ അതിർത്തിയിലേക്ക് വെടിവെപ്പ് നടത്തി ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ചാണ് യിസ്രായേൽ ആക്രമണം തുടങ്ങിയത്.

ഗ മധ്യ ഗസ്സയിലെ നുസ്‍രിയ, ബുറെയ്ജ് അഭയാർഥി ക്യാമ്പുകൾക്ക് സമീപം ഇസ്രായേൽ ടാങ്കുകൾ ഷെൽവർഷം നടത്തി. മേഖലയിൽ ശക്തമായ വ്യോമാക്രമണവും നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഗസ്സ മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള ഷെയ്ഖ് റദ്‌വാനിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. കനത്ത പീരങ്കിക ആക്രമണങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും നടുവിലാണ് ഗസ്സ ഇപ്പോൾ. വരും മണിക്കൂറുകളിൽ പ്രദേശത്തുടനീളം ആക്രമണം ശക്തമാക്കാൻ സൈന്യം പദ്ധതയിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

 

Sharjah city AG