Ultimate magazine theme for WordPress.

മ്യൂസിയത്തിന് നേരെ ബോംബ് ഭീഷണി

 

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിന് നേരെ ബോംബ് ഭീഷണി. ഇമെയിലിലൂടെ കൊല്‍ക്കത്ത പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. മ്യൂസിയത്തും പരിസരപ്രദേശത്തും പരിശോധന നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി സന്ദേശത്തിന് പിന്നാലെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. പുലര്‍ച്ചെ 4.40 നാണ് ഇമെയില്‍ വന്നതെന്നും ‘ടെററൈസര്‍ 111’ എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശമെത്തിയതെന്നും പൊലീസ് പറയുന്നു. സന്ദേശവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തുന്നുണ്ടെന്നു പൊലീസ് അറിയിച്ചു.

Sharjah city AG