Ultimate magazine theme for WordPress.

ബെംഗളൂരുവിലെ സ്‌കൂളുകളിൽ ബോംബ് ഭീഷണി; 5000ൽ അധികം കുട്ടികളെ ഒഴിപ്പിച്ചു പോലീസ്

 

ബെംഗളൂരുവില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് 13 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും അടിയന്തരമായി പോലീസ് ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഇ-മെയില്‍ വഴിയാണ് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. ഉടൻ തന്നെ പൊലീസ് അതാത് സ്‌കൂളുകളിലെത്തി അവിടെയുള്ള മുഴുവൻ പേരേയും ഒഴിപ്പിക്കുകയായിരുന്നു.

എല്ലാ സ്‌കൂളുകളില്‍ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു വിട്ടു. ചില സ്‌കൂളുകള്‍ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കി. ഇന്നലെ അര്‍ധരാത്രിയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം വന്നത്.

അതേസമയം പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിച്ചു. സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് വെള്ളിയാഴ്ച രാവിലെയാണ് 13 സ്‌കൂളുകളിലേക്കും ഇ-മെയില്‍ സന്ദേശം വന്നത്. എന്നാല്‍ പൊലീസ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായ യാതൊന്നും സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് കണ്ടെത്തിയില്ല.

Sharjah city AG