Ultimate magazine theme for WordPress.

ഡൽഹിയിൽ വീണ്ടും ബോംബ് ഭീതി; 3 സ്‌കൂളുകളിൽ കനത്ത പരിശോധന

ന്യൂഡൽഹി : ഡൽഹിയിലെ മൂന്ന് പ്രമുഖ സ്‌കൂളുകൾക്ക് നേരെ തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് നഗരത്തെ ഭീതിയിലാഴ്ത്തി. ആർമി പബ്ലിക് സ്‌കൂൾ, സൽവാൻ പബ്ലിക് സ്‌കൂൾ, മീര പബ്ലിക് സ്‌കൂൾ എന്നിവയ്ക്കാണ് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. ഉടൻ തന്നെ ബോംബ് ഡിസ്പോസൽ സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

ഭീഷണിയെത്തുടർന്ന് സ്‌കൂളുകൾക്ക് അവധി നൽകുകയും വിദ്യാർത്ഥികളെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Sharjah city AG

Comments are closed.