ഇറാൻ : ടെഹ്‌റാനിൽ ഖുദ്‌സ് ദിന റാലി നടന്നുകൊണ്ടിരിക്കെ സമീപപ്രദേശത്ത് വലിയ സ്ഫോടനമുണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാലിയുടെ പ്രധാന കേന്ദ്രമായ ഫെർഡോസി സ്ക്വയറിന് സമീപമാണ് ശക്തമായ സ്ഫോടനം ഉണ്ടായത്. ഈ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇസ്രായേൽ വ്യോമസേനയുടെ വ്യോമാക്രമണമാണ് സ്ഫോടനത്തിന് കാരണമെന്ന് ഇറാൻ ആരോപിച്ചു.ആക്രമണ ഭീഷണികൾക്കിടയിലും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ , വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവർ റാലിയിൽ നേരിട്ട് പങ്കെടുത്തു. ജനങ്ങളോടൊപ്പം സെൽഫിയെടുത്തും ആത്മവിശ്വാസം പ്രകടിപ്പിച്ചും ഇരുവരും റാലിയിൽ സജീവമായിരുന്നു. സ്ഫോടനം നടക്കുമ്പോൾ ഇവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. റാലിയിൽ പങ്കെടുത്ത സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, ഈ ആക്രമണങ്ങൾ ശത്രുവിന്റെ നിരാശയാണ് കാണിക്കുന്നതെന്ന് പ്രതികരിച്ചു.

Comments are closed.