Ultimate magazine theme for WordPress.

ബോഡി ബില്‍ഡിങ് : യുവാവ് വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തവും

ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരന്റെ കാരന്റെ കുടലില്‍ നിന്ന് 39 നാണയങ്ങളും 37 കാന്തവും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ വച്ചായിരുന്നു യുവാവിന്റെ ശസ്ത്രക്രിയ. ബോഡി ബില്‍ഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടര്‍ച്ചയായി ഭക്ഷിച്ചു. തുടര്‍ന്ന് വയറുവേദനയും ഛര്‍ദിയും കലശലായതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ആശുപത്രിയിലെത്തുമ്പോള്‍ ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു . യുവാവ് കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കള്‍ ഡോക്‌റെ അറിയിക്കുകയും. തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് കുടലില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ട് നാണയവും കാന്തവും കുന്നുകൂടിയിരിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ മിത്തല്‍ പറഞ്ഞു. എന്തിനാണ് അവ കഴിച്ചതെന്ന് ചോദിച്ചപ്പോള്‍, നാണയങ്ങളില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ശരീരം കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും, കാന്തം, നാണയം കുടലില്‍ തങ്ങിനില്‍ക്കുകയും സിങ്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുമെ ന്നും ആയിരുന്നു രോഗിയുടെ വിശദീകരണം. ഇത്തരം വസ്തുക്കള്‍ കഴിക്കുന്നത് ജീവന് ഭീഷണിയാണെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ഡോ. മിത്തല്‍ പറഞ്ഞു.

ചെറുകുടലില്‍ രണ്ടുഭാഗത്തായിട്ടാണ് നാണയവും കാന്തവും കുരുങ്ങിയിരുന്നത്. ഇത് നീക്കം ചെയ്ത ഡോക്ടര്‍മാര്‍ യുവാവിന്റെ വയര്‍ മുഴുവന്‍ പരിശോധിച്ച്‌ നാണയങ്ങളും കാന്തവും നീക്കം ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴുദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മാനസികാസ്വാസ്ഥ്യത്തിന് യുവാവ് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.