ദഖ്‌ല : കുടിയേറ്റക്കാരുമായി സ്‌പെയിനിലേക്ക് പോകാന്‍ ശ്രമിച്ച ബോട്ട് നോർത്ത് ആഫ്രിക്കയിലെ മൊറോക്കോയ്ക്ക് സമീപം മറിഞ്ഞ് അപകടം. അപകടത്തിൽ 50 ല്‍ ഏറെ ആളുകള്‍ മുങ്ങിമരിച്ചു.
ബോട്ടിലുണ്ടായിരുന്ന 40-ലധികം പാക്കിസ്ഥാനികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. 66 പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 86 കുടിയേറ്റക്കാരുമായി ജനുവരി 2 ന് മൗറിറ്റാനിയയില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടത്. ബോട്ടില്‍ ഉണ്ടായിരുന്ന 36 ആളുകളെ മൊറോക്കന്‍ അധികൃതര്‍ രക്ഷപ്പെടുത്തി.
