Ultimate magazine theme for WordPress.

യൂ.എ.ഇ റീജിയൻ പി.വൈ .പി.എ യുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ്

യൂ.എ.ഇ റീജിയൻ പി.വൈ .പി.എ യുടെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ് ഹെൽത്ത് സർവീസ് സഹകരിച്ചുകൊണ്ട് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജൂലായ് 15വ്യാഴാഴ്ചവൈകിട്ട് 5 മുതല്‍10 ലുലു ഹൈപ്പർ മാർക്കറ്റ് ക്വാസിസ് ദുബായ് ആർ.ടി.എ കാർപാർക്കിങ്ങിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രസ്തുത ക്യാമ്പിൽ ഐ.പി.സി.യൂ.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ.രാജൻ എബ്രഹാം ,നോർക്ക റൂട്സ് ഡയറക്ടർ ശ്രീ.ഓ.വി.മുസ്തഫാ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഡിനേറ്റര്‍ ജിൻസ് പി ജോയ്, പി.വൈ .പി.എ യൂ.എ.ഇ റീജിയൻ സെക്രടറി ജേക്കബ് ജോൺസൻ എന്നിവരെ ബന്ധപ്പെടണം. പ്രസിഡന്റ്പാസ്റ്റർ.സൈമൺചാക്കോ, പി.വൈ .പി.എ യൂ.എ.ഇ ഭാരവാഹികളായപാസ്റ്റർ.സാമുവേൽ ജോൺസൻ,ടോജോതോമസ്,ജോബി തോമസ്,ജോ.സി.മാത്യു എന്നിവർ നേതൃത്വം നൽകുന്നു. Best Regards, Jacob Johnson

Sharjah city AG