വടക്കാഞ്ചേരി : ടൗൺ ഏജി വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ബ്ലസ്സ് വടക്കാഞ്ചേരി’ എന്ന നാമകരണത്തിൽ ആഗസ്റ്റ് 25 – സെപ്റ്റംബർ 3 വരെ ഉണർവ്വ് യോഗങ്ങൾ ജയശ്രീ മിനി ഓഡിറ്റോറിയത്തിൽ
നടക്കും. പാസ്റ്റർ ബിജോ വടക്കാഞ്ചേരി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന പ്രസ്തുത യോഗങ്ങൾ രാവിലെ 10 മുതൽ 1 : 30 വരെയും വൈകിട്ട് 6 മുതൽ 9 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർമാരായ അഭിമന്യു അർജുൻ കൊട്ടാരക്കര, എബ്രഹാം ഒറ്റപ്പാലം, അനീഷ് കൊല്ലം, എം. എം. ബേബിച്ചൻ മുണ്ടക്കയം, ഷിബിൻ സാമുവേൽ കൊട്ടാരക്കര, പ്രകാശ് പീറ്റർ ചെങ്ങന്നൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 94463 55207.
