Ultimate magazine theme for WordPress.

ഛത്തീസ്ഗഢില്‍ വോട്ടെടുപ്പിനിടെ സ്‌ഫോടനം

 

 

റായ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ സ്ഫോടനം നടത്തി. നക്‌സല്‍ ബാധിത സുഖ്മ ജില്ലയിലാണ് ഐഇഡി സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാന്‍ഡോക്ക് പരുക്കേറ്റതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിആര്‍പിഎഫിന്റെയും കോബ്ര 206-ാം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാര്‍ക ക്യാമ്പില്‍ നിന്ന് എല്‍മഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കോബ്രാ 206-ാം ബറ്റാലിയനിലെ ഇന്‍സ്‌പെക്ടര്‍ ശ്രീകാന്തിനാണ് പരുക്കേറ്റത്.

Sharjah city AG

Comments are closed.