Ultimate magazine theme for WordPress.

മഹാരാഷ്ട്രയിലെ റായ്ഗഢില്‍ മരുന്ന് നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; ഏഴ് മരണം

 

 

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഢില്‍ മരുന്ന് നിര്‍മാണ ശാലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് എന്‍.ഡി.ആര്‍.എഫ് അറിയിച്ചു. ബ്ലുജെറ്റ് ഹെല്‍ത്ത്‌കെയര്‍ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഫാക്ടറിയിലെ രാസവസ്തുക്കള്‍ നിറച്ച ബാരലുകള്‍ പൊട്ടിത്തെറിച്ചാണ് വലിയ അപകടം ഉണ്ടായത്.

Sharjah city AG